തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് ‘ഫ്രോണ്ടിയേഴ്‌സ് ഇൻ കെമിക്കൽ സയൻസ് 2025’ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോൻ അധ്യക്ഷത വഹിച്ചു.
സ്‌പെയിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് കാർതജനയിലെ പ്രൊഫസർ ഡോ. ടോറിബിയോ ഫെർണാണ്ടസ് ഒട്ടേറോ മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, സയൻസ് ഡീൻ ഡോ. സി.സി. ഹരിലാൽ, ഐ.സി.ടി. മുംബൈയിലെ ഐ.സി.എം.ആർ. എമിരിറ്റസ് സയന്റിസ്റ്റ് പ്രൊഫസർ നിഷിഗന്ധ നായിക്, കേരള കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ എ. ശക്തിവേൽ, ഡോ. റോയ്‌മോൻ ജോസഫ് എന്നിവർ സംസാരിച്ചു.
ഡോ. എ.ഐ. യഹിയ, ഡോ. വേണുഗോപാലൻ പാലോത്, ഡോ. എൻ.കെ. രേണുക, തുടങ്ങിയവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി അഞ്ചിനാണ് സെമിനാർ സമാപനം.