ഗുഡ്‌സ് മതിലിൽ ഇടിച്ചു അപകടം; പരിക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആർ.നഗർ കുണ്ടിൽ പാറ പുതിയത്ത്പുറായ സ്വദേശി കണ്ണിതൊടിക ഹുസൈൻ്റെ മകൻ ഷറഫുദ്ദീൻ (44) യാണ് മരിച്ചത്. ഈ കഴിഞ്ഞ 3 ന് കുറ്റൂർ നോർത്തിൽ വെച്ച് ഗുഡ്‌സ് ഓട്ടോ മതിലിൽ ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.
മാതാവ്: മൈമൂനത്ത്.
ഭാര്യ: ഷാജിത
മക്കൾ: ശുഹൈബ്, മുഹമ്മദ്
സിനാൻ, സഫ് വാന.
സഹോദരങ്ങൾ:
മുഹമ്മദ്ഷാഫി,
ഷംസുദ്ദീൻ,
സാദിഖലി,
ശരീഫ.

error: Content is protected !!