മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു : ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങാമെന്ന് സര്‍ക്കാര്‍

മലപ്പുറം : ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ കൈവല്യ, ശരണ്യ എന്നീ പേരില്‍ 50 % സബ്‌സിഡിയോടുകൂടി പലിശരഹിത സ്വയം തൊഴില്‍ പദ്ധതികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കി വരുന്നുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഭിന്നശേഷിക്കാരിയ്ക്ക് സ്ഥിരമായോ ദിവസ വേതനാടിസ്ഥാനത്തിലോ ദീര്‍ഘകാലം ജോലി ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വകുപ്പ് ഇക്കാര്യം അറിയിച്ചത്. പൊന്നാനി സൗത്ത് സ്വദേശിനി എ. സീനത്താണ് പരാതിക്കാരി.

3 ഫുള്‍ടൈം സ്ഥിര ഒഴിവിലേയ്ക്കും 6 പാര്‍ട്ട്‌ടൈം സ്ഥിരം ഒഴിവിലേയ്ക്കും 5 താല്ക്കാലിക ഒഴിവിലേയ്ക്കും പരാതിക്കാരിയെ പരിഗണിച്ചിട്ടുണ്ടെന്ന് പൊന്നാനി എംപ്ലോയ്‌മെന്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ഭാവിയില്‍ ലഭിക്കുന്ന ഒഴിവുകളിലേയ്ക്കും പരാതിക്കാരിയെ പരിഗണിക്കുന്നതാണ്. ഒഴിവുകളിലേയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് നല്‍കാന്‍ മാത്രമേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കഴിയുകയുള്ളൂ. നിയമനം നടത്തേണ്ട പൂര്‍ണ ഉത്തരവാദിത്തം ഉദ്യോഗദായകന് മാത്രമാണ്.

error: Content is protected !!