മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു

മൂന്നിയൂരില്‍ ജിപ്‌സം ജോലിക്കിടെ താഴെ വീണ് അതിഥി തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ പടിക്കലില്‍ ആണ് സംഭവം. ഉത്തര്‍പ്രദേശ് ജിംഗുരാപര്‍ സ്വദേശി ഇഷ്റാര്‍ അലി (27) ആണ് മരിച്ചത്. പടിക്കല്‍ പമ്പ് ഹൗസിനു സമീപത്തെ ഫിസി ഫുഡ് ഹോട്ടലില്‍ ഹാളിലെ സീലിംഗില്‍ ജിപ്‌സം വര്‍ക്ക് ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. ഫോള്‍ഡിങ് കോണിയില്‍ നിന്ന് താഴെ വീഴുകയായിരുന്നു. മൃതദേഹം വിമാനമാര്‍ഗം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി.

error: Content is protected !!