നിപ സംശയം ; സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍, 16 ടീമുകള്‍ രൂപീകരിച്ചു ; മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 75 പേരാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നാല് പേരാണ് ചികില്‍സയിലുള്ളതെന്നും ഒരാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

നിപ നിയന്ത്രണങ്ങള്‍ക്കായി 16 ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും. അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരുതോങ്കരയില്‍ പനി ബാധിച്ചു മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് പറഞ്ഞു.

error: Content is protected !!