തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം അര മണിക്കൂർ ദീർഘിപ്പിച്ചത് അടുത്ത ആഴ്ച നടപ്പാക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രവൃത്തി ദിനമാകുന്ന അധിക ശനിയാഴ്ചകൾ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ കലണ്ടറും ഉടൻ പ്രസിദ്ധീകരിക്കും.