Wednesday, August 20

ഡ്യൂട്ടിയിലിരിക്കെ ചെട്ടിപ്പടിയിൽ ഹോം ഗാർഡിനെ അടിച്ചു പരിക്കേൽപിച്ചു ; പ്രതി പിടിയിൽ

പരപ്പനങ്ങാടി :ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്റ്റേഷനിലെ ഹോംഗാർഡിനെ യുവാവ് അടിച്ചു പരിക്കേൽപിച്ചു . വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹോംഗാർഡ് തെന്നാരംവാക്കയിൽ ശിവദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിടികൂടി. ചെട്ടിപ്പടി സ്വദേശി പൂവിക്കുരുവൻ്റെ വീട്ടിൽ സക്കറിയ (40) ആണ് പിടിയിലായത്.

കോട്ടക്കടവ് വഴി ചെട്ടിപ്പടിയിലെത്തിയ ഒരു ബസ് തടഞ്ഞതുമായി ബന്ധപെട്ടു ,ബസ് തടഞ്ഞ യുവാവുമായി ശിവദാസൻ സംസാരിക്കുകയും പിന്നീട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു ഹോംഗാർഡ് ശിവദാസനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത് .പ്രതി ചെട്ടിപ്പടി സ്വദേശിയായ യുവാവിന്റെ ശക്തമായ ഇടിയെ തുടർന്നു ശിവദാസന്റെ മൂക്കിന് സാരമായ പരിക്കേൽക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു .

സംഭവത്തിന് ശേഷം അതുവഴി വന്ന പോലീസ് വാഹനത്തിൽ ശിവദാസനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .പരിക്കേൽപ്പിച്ച സക്കറിയയെ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചു .

യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നും പറയപ്പെടുന്നു .അക്രമമുണ്ടായ ഈ സമയത്തു ഏറെ നേരം റയിൽവേ ഗേറ്റ് അടക്കുന്ന സമയമായതിനാൽ ജംഗ്ഷനിൽ ഏറെ നേരം ബ്ലോക്ക് ആകുന്നത് പതിവാണ് .ഇത് നിയന്ത്രിക്കാൻ സാദാ സമയവും ജംഗ്ഷനിൽ ഹോംഗാർഡിനെ ഡ്യുട്ടിക്ക് വെക്കാറുണ്ട് .

error: Content is protected !!