വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടി ; 4 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പൊലീസ് കണ്ടെത്തി. 1125 ജലാറ്റിന്‍ സ്റ്റിക്, 4000 ഡിറ്റണേറ്റര്‍, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വാമിദാസന്‍, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണന്‍, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.

ക്വാറിയില്‍ നിന്ന് പിടികൂടിയതിന് പുറമെ, ക്വാറിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന സ്വാമിദാസന്‍ എന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്. സ്വാമിദാസന്‍ പല ക്വാറികളിലേക്കും സ്‌ഫോടകവസ്തുക്കളെത്തിക്കുന്നയാള്‍ ആണെന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത്

error: Content is protected !!