ബി ഡി കെ മലപ്പുറം ജനറൽ ബോഡി യോഗം ചേർന്നു

വളാഞ്ചേരി : 2024 വർഷത്തെ ബി ഡി കെ മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം 2024 ഏപ്രിൽ 28 ഞായറാഴ്ച വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. ജില്ലാസെക്രട്ടറി ജുനൈദ് പി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്‌ കബീർ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ ബോഡിക്ക് എത്തിയ എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ട ശേഷം ജില്ലാ സെക്രട്ടറി 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ജില്ലാ ട്രഷറർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് റിപ്പോർട്ടിന്മേലുമുള്ള ചർച്ചകൾക്ക് ശേഷം ജനറൽ ബോഡി യോഗം ഐക്യകണ്ഠേന റിപ്പോർട്ട്‌ കയ്യടിച്ചു പാസ്സാക്കി ജില്ലാ രക്ഷധികാരികൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നബീൽ ബാബു വരണാധികാരിയായി പഴയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു.

പുതിയ ജില്ലാകമ്മിറ്റി പാനൽ വരണാധികാരി യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം വരണാധികരി മുന്നോട്ട് വെച്ച പാനൽ ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ചു കൊണ്ട് 2024-25 വർഷത്തേക്ക് 37 അംഗ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.

2024-25 ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി

പ്രസിഡന്റ്‌ : അരുൺ മഞ്ചേരി
വൈസ് പ്രസിഡന്റ്‌ :
അജ്മൽ വലിയോറ
നൗഷാദ് അയങ്കലം
സെക്രട്ടറി : ജുനൈദ് പി കെ
ജോയിൻ സെക്രട്ടറി :
ഗിരീഷ് അങ്ങാടിപ്പുറം
നിരഞ്ജന കോട്ടക്കൽ
ട്രഷറർ : ഹിജാസ് മാറഞ്ചേരി
രക്ഷാധികരികൾ :
കബീർ കാടാമ്പുഴ
ജുനൈദ് നടുവട്ടം
രഞ്ജിത്ത് താനൂർ
ഏയ്ഞ്ചൽസ് വിംഗ് ചുമതല:
ആതിര അജീഷ്
രജിത
എക്സിക്യൂട്ടീവ് അംഗങ്ങൾ

  1. ശിവ പ്രസാദ്
  2. അലി ചേക്കോട്
  3. അലിമോൻ
  4. അജി കോലളമ്പ്
  5. വിനയ
  6. അജീഷ് വൈക്കത്തൂർ
  7. അലവി വൈരങ്കോട്
  8. നബീൽ ബാബു
  9. സലീം
  10. നൗഷാദ്
  11. വിനീഷ്
  12. ബിപിൻ
  13. നാദിയ
  14. ദീപ
  15. ഫിറോസ്
  16. ഫവാസ്
  17. അഫ്സൽ
  18. ബുഷൈർ
  19. യൂസഫ്
  20. നാസർ കൊണ്ടോട്ടി
  21. മുർഷിദ്
  22. വിശ്വൻ മങ്കട
  23. കൃഷ്ണദാസ്
  24. ഷഫീഖ് അമ്മിനിക്കാട്
  25. ജയകൃഷ്ണൻ
error: Content is protected !!