മനോരോഗ ചികിത്സയിലുള്ള മകനെ പറ്റിച്ച് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ കടമുറി സ്വന്തമാക്കി ; അമ്മയുടെ പരാതിയില്‍ മകള്‍ക്കും മരുമകനുമെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മനോരോഗ ചികിത്സയിലിരിക്കുന്ന മകനില്‍ നിന്നും കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ മിഠായി തെരുവിലെ കടമുറിയുടെ അധികാരം തന്റെ മകളും മരുമകനും ചേര്‍ന്ന് എഴുതി വാങ്ങിയെന്ന അമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ഫെബ്രുവരിയില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കുതിരവട്ടം സ്വദേശിനി പത്മിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് നാല് പെണ്‍മക്കളും മകനുമുണ്ട്. രണ്ടു പെണ്‍മക്കളും മകനും രോഗ ബാധിതരാണ്. കടമുറി നഷ്ടമായതു കാരണം വരുമാനം നിലച്ചത് വഴി പട്ടിണി കിടക്കുന്ന കുടുംബത്തിന് നഗരസഭയാണ് ഭക്ഷണമെത്തിക്കുന്നത്. കടമുറി തിരികെ കിട്ടിയില്ലെങ്കില്‍ ജീവിക്കാനാവില്ലെന്നും പരാതിയില്‍ പറയുന്നു.

error: Content is protected !!