നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിലുള്ള തട്ടിപ്പ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട് : കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. മേയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

കൊച്ചി, കോഴിക്കോട്, തൃശ്ശൂർ സ്വദേശികൾ എറണാകുളം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. കുവൈറ്റിൽ നഴ്സിംഗ് ജോലിക്കായി പോയ മലപ്പുറം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ലൈംഗിക വൃത്തിക്കായി പ്രേരിപ്പിച്ചുവെന്നാണ് പരാതി. കൊച്ചി എയർപോർട്ട് വഴിയാണ് മനുഷ്യ കടത്ത് നടത്തുന്നത്. എറണാകുളത്താണ് മെഡിക്കൽ പരിശോധന നടത്തുന്നത്. കുവൈറ്റിലെത്തിയാൽ പാസ്പോർട്ട് വാങ്ങിവെയ്ക്കുമെന്ന് പരാതിയുണ്ട്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!