ഉഷ്ണതരംഗ ഭീഷണി: സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ നടപടി

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ രാവിലെ ഏഴു മുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. നടപടിയുടെ ഭാഗമായി വിവിധ സ്‌ക്വാഡുകള്‍ ജില്ലയില്‍ 22 ഇടങ്ങളില്‍ പരിശോധന നടത്തി.

കെട്ടിട നിര്‍മാണ മേഖല, റോഡ് നിര്‍മ്മാണം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പകല്‍ 12 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയും ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും സമയക്രമം പാലിക്കുന്നതായി കാണാന്‍ കഴിഞ്ഞതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) വി.പി.ശിവരാമന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.ഷബീറലി എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കി

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!