കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി മലപ്പുറം കാളികാവ് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍ നിന്നും ഓഗസ്റ്റ് 14ന് എത്തിയ വെള്ളയ്യൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) എന്ന യാത്രക്കാരിയില്‍ നിന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്. അതില്‍ നിന്നും 973.880 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വില വരും. സംഭവത്തില്‍ വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു

error: Content is protected !!