തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉറങ്ങുകയായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്ക് നേരെ ലൈംഗിഗാതിക്രമം ; യുവാവ് പിടിയില്‍

തിരൂര്‍ : തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതിക്ക് നേരെ ലൈംഗിഗാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ആയിഷ മന്‍സിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുന്‍പിലാണ് സംഭവം.

രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പില്‍ ഉറങ്ങുന്നതിനിടെ ഇതുവഴി എത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വച്ചതോടെ പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ഇതോടെ ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സുഹൈലിനെ ടൗണില്‍ വച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ ഇന്‍സ്പെക്ടര്‍ എം.കെ.രമേശിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപ് കുമാര്‍, സി.പി.ഒമാരായ ധനീഷ് കുമാര്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!