
തിരൂരങ്ങാടി : നഗരസഭയില്‍ 30 കോടിരൂപയുടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി ഉദ്ഘാടനം ഒക്ടോബര്‍ 6ന് കാലത്ത് 10.30 ന് ചെമ്മാട് സഹകരണ ബാങ്ക് അങ്കണത്തില്‍ വിപുലമായി നടത്തുവാന്‍ സ്വാഗത സംഘം യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു, ചെമ്മാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഘോഷയാത്ര നടത്തും, മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും, കെ.പി എ മജീദ് എം എല്‍ എ അധ്യക്ഷത വഹിക്കും, കേരള വാട്ടര്‍ അതോറിറ്റിയുടെ സംസ്ഥാന പ്ലാന്‍ ഫണ്ടിലും അമൃത് -നഗരസഭ പദ്ധതിയിലുമായാണ് ടെണ്ടറായത്.
ചന്തപ്പടി ടാങ്ക് (ഒമ്പത് ലക്ഷം ലിറ്റര്‍) പമ്പിംഗ് മെയിന്‍ ലൈന്‍ റോഡ് പുനരുദ്ധാരണം(407 ലക്ഷം), കരിപറമ്പ് ടാങ്ക് (എട്ട് ലക്ഷം ലിറ്റര്‍) വിതരണ ശ്രംഖല ( 226ലക്ഷം )പ്രധാനവിതരണ ശ്രംഖല,റോഡ് പുനരുദ്ധാരണം (211 ലക്ഷം) പൈപ്പ്‌ലൈന്‍ (297 ലക്ഷം) കക്കാട് ടാങ്ക് (9 ലക്ഷം ലിറ്റര്‍) കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, പമ്പിംഗ് ലൈന്‍, ട്രാന്‍സ്ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍) തുടങ്ങിയ പ്രവര്‍ത്തികളാണ് ആരംഭിക്കുക,
നഗരസഭയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍ സി.പി ഇസ്മായില്‍, സോന രതീഷ്, സി.പി സുഹ്‌റാബി, റഫീഖ് പാറക്കല്‍,എം, അബ്ദുറഹിമാന്‍ കുട്ടി, മോഹനന്‍ വെന്നിയൂര്‍, കെ, രാംദാസ് മാസ്റ്റര്‍, സി.പി വഹാബ്, വി, ഭാസ്‌കരന്‍ മാസ്റ്റര്‍, വി.വി അബു, പി, എം, എ, ജലീല്‍, മുനിസിപ്പല്‍ സെക്രട്ടറി നസീം, വാട്ടര്‍ അതോറിറ്റി എ എക്‌സി അഫ്‌സല്‍, അജ്മല്‍, എ.ഇ മാരായ അബ്ദുന്നാസര്‍, ഷിബ്‌നു, കരാര്‍ കമ്പനി സി, ഇ, ഒ നജീബ്, ചെമ്പ മൊയ്തീന്‍ കുട്ടി, സമദ് കാരാടന്‍, കെ, എം മൊയ്തീന്‍ സംസാരിച്ചു,