മഞ്ഞപ്പിത്ത വ്യാപനം ; ബോധവല്‍കരണ ക്യാമ്പുമായി ഇന്‍സൈറ്റ് ക്ലബ്ബ്

പരപ്പനങ്ങാടി : പാലത്തിങ്ങല്‍, ചീര്‍പ്പിങ്ങല്‍ പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്ന പ്രത്യേക സാഹചര്യത്തില്‍ ബോധവല്‍ക്കരണ ക്ലാസും, ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, ഗ്യാസ് മസ്റ്ററിംഗ് ഉള്‍പ്പെടെ സ്‌പെഷ്യല്‍ ക്യാമ്പ് നടത്തി ചീര്‍പ്പിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന കീരനല്ലൂര്‍ ഇന്‍സൈറ്റ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ് മാതൃകയായി. പ്രദേശത്തെ നൂറോളം കുടുംബങ്ങളെ പങ്കെടുപ്പിച്ചാണ് ഇന്‍സൈറ്റ് കീരനല്ലൂര്‍ സ്‌പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, ഗ്യാസ് മസ്റ്ററിങ്ങ് എന്നിവക്കുള്ള സൗകര്യവും ഒരുക്കിയത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമായി.

സ്‌പെഷ്യല്‍ ക്യാമ്പിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ അസീസ് കൂളത്ത് നിര്‍വഹിച്ചു. ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. എം എ കബീറിന് നല്‍കി കൊണ്ട് ക്ലബ് സെക്രട്ടറി മച്ചിഞ്ചേരി അലവി നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസിന് കൗണ്‍സിലര്‍ അസീസ് കൂളത്ത് നേതൃത്വം നല്‍കി. മുസ്തഫ കുണ്ടുവായി അധ്യക്ഷത വഹിച്ചു,

കടവത്ത് ബാവ, അബു കുണ്ടുവായി, റിയാസ് പട്ടയത്ത്, നൗഫല്‍ ബീരാന്‍, വിബീഷ് വിക്രം, യൂസഫ് സി, സരീഷ് വമ്പിശ്ശേരി എന്നിവരും സംബന്ധിച്ചു. എം അലവി സ്വാഗതവും പ്രവീണ്‍ വമ്പിശേരി നന്ദിയും പറഞ്ഞു. രേഖപ്പെടുത്തി

error: Content is protected !!