യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിൻ അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പി എസ് എം ഒ കോളേജ് അധ്യാപകർക്ക് ക്ഷണം

അയർലൻഡിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധം അവതരിപ്പിക്കാൻ പി എസ് എം ഒ കോളേജ് അധ്യാപകരായ ഡോ. ഷിബിനു എസ്, മുഹമ്മദ് ഹസീബ് എൻ എന്നിവർക്കാണ് ക്ഷണം. ഇന്ത്യൻ സംസ്കാരത്തിന്റെ അടിവേരുകളും, ഇന്ത്യയിലെ പരമ്പരാഗത കലാരൂപങ്ങൾ ഡിജിറ്റൽ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ജൂൺ 13- 14 ദിവസങ്ങളിലാണ് കോൺഫറൻസ് നടക്കുന്നത് .

മാപ്പിള കലാരൂപങ്ങളെ മറ്റുള്ള ഇന്ത്യൻ ക്ലാസിക്കൽ നിർത്തങ്ങളുടെ ഭാഗമാക്കി വർത്തമാന കാലത്തു എങ്ങനെ വായിച്ചെടുക്കാം എന്നതിനെ ആസ്പദമാക്കിയാണ് പ്രബന്ധം അവതാരിപ്പിക്കുന്നത് .ഇന്ത്യൻ മഹാസമുദ്ര പശ്ചാത്തലത്തിൽ മാപ്പിളപ്പാട്ടിന്റെയും, മാപ്പിള കലകളുടെയും സഞ്ചാരവും, മലബാറിൽ നിന്നുള്ള ഗൾഫ് കുടിയേറ്റവും, പ്രവാസി ജീവിതവും , മാപ്പിള സാഹിത്യം പ്രവാസ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും , പ്രബന്ധത്തിൽ ചർച്ച ചെയ്യും. മാപ്പിളമാരുടെ ചരിത്ര പശ്ചാത്തലവും, മാപ്പിള കലാരൂപങ്ങളെയും ലോകത്തിൻറെ പല ഭാഗത്തുനിന്നുമുള്ള ഗവേഷകർക്ക് പരിചയപ്പെടുത്താൻ സാധിക്കും.

പി എസ് എം ഒ കോളേജ് എക്കണോമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷിബിനു ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവെലപ്മെന്റിൽ വിസിറ്റിംഗ് ഫെലോ ആണ്. ജർമ്മനിയിൽ വച്ച് നടന്ന ലോക കുടിയേറ്റ കോൺഫറൻസിലും, ലോക ഡയസ്പോറ ഫോറത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ മുഹമ്മദ്‌ ഹസീബ് ഘാനയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക വിദ്യാർത്ഥികളുടെ കോൺഫറൻസ് , സൊസൈറ്റി ഫോർ എത്നോമ്യൂസിക്കോളജി കാനഡയുടെ കോൺഫറൻസ് , തുർക്കി യൂണിവേഴ്സിറ്റി നടത്തിയ ഇന്റർനാഷണൽ സെമിനാർ , മലേഷ്യയിലെ സംവേ യൂണിവേഴ്സിറ്റി യുടെ ഇന്ത്യൻ ഓഷ്യൻ ഗവേഷണ പദ്ധതിയിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട് .

error: Content is protected !!