ജെ സി ഐ ടോബിപ്പ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

തിരൂരങ്ങാടി: ജെ സി ഐ തിരൂരങ്ങാടി റോയല്‍സ് 2023-24 വര്‍ഷത്തെ ജെ സി ഐ ടോബിപ്പ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ചെമ്മാട് പ്രവര്‍ത്തിക്കുന്ന തൂബ ജ്വല്ലറിക്ക്. തിരൂരങ്ങാടി റോയല്‍സിന്റെ ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍ തൂബ ജ്വല്ലറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. പി ജുനൈദിന് പാസ്റ്റ് സോണ്‍ പ്രസിഡണ്ട് അബ്ദുസ്സലാം സിപി അവാര്‍ഡ് കൈമാറി. സോണ്‍ പ്രസിഡണ്ട് രാകേഷ് നായര്‍, വിനീത് വി കെ, ഷാഹുല്‍ ഹമീദ് കറുത്തേടത്ത്, സൈതലവി പുതു ക്കുടി, മുനീര്‍ പുളിക്കലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു

error: Content is protected !!