ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം നിരോധിച്ചു

ഒതുക്കുങ്ങൽ-വേങ്ങര റോഡിൽ കുഴിപ്പുറം പാലത്തിനോട് ചേർന്ന് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 17) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വലിയ വാഹനങ്ങൾ കോട്ടയ്ക്കൽ-പറപ്പൂർ-വേങ്ങര, തിരൂർ-മലപ്പുറം എന്നീ റോഡുകൾ വഴി തിരിഞ്ഞുപോവണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

————

പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. 18നും 30നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂർ പോസ്റ്റ്, തെക്കുമ്മുറി, മലപ്പുറം ജില്ല, പിൻ: 676105 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2422696.

——–

വൈദ്യുതി മുടക്കം

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 19ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും 33 കെ.വി കൂരിയാട് ഫീഡറിലും 33 കെ.വി കൽപകഞ്ചേരി ഫീഡറിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

———–

അഭിമുഖം മാറ്റി

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡിസംബർ 23ന് നടത്താനിരുന്ന താത്കാലിക തസ്തികയിലേക്കുള്ള അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.

———-

സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സർട്ടിഫിക്കറ്റ് കോഴ്സിന് മൂന്നുമാസവുമാണ് കാലാവധി. കോൺടാക്ട് ക്ലാസുകളും പ്രൊജക്ട് വർക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടാകും. 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: നാഷനൽ സർവീസ് സൊസൈറ്റി പെരിന്തൽമണ്ണ(9847610871), കുടുംബശ്രീ ടീം മലപ്പുറം (9400610925, 8078447495), നാഷനൽ കോ-ഓപറേറ്റീവ് അക്കാദമി വളാഞ്ചേരി (04942971300), ഹിദായത്തുൽ മുസ്ലിമീൻ യതീംഖാന സംഘം മലപ്പുറം(0483 2766243, 9447418623).

———-

ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ് കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. 12ാം ക്ലാസ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരുവർഷമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രം: കോട്ടക്കൽ ആയുർവേദ അക്കാദമി, പറപ്പൂർ റോഡ്, കോട്ടക്കൽ 676503. ഫോൺ: 9349592929, 8592921133.

error: Content is protected !!