ആരോഗ്യ കേരളം: വിവിധ തസ്തികകളിൽ ഒഴിവ്
ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ ജി.ബി.വി.എം കോർഡിനേറ്റർ, ലാബ് ടെക്‌നീഷ്യർ, ജെ.എച്ച്.ഐ തുടങ്ങിയ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ രണ്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. https://forms.gle/zN7YmsgddeeQy4hR6 എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതല് വിവരങ്ങൾ ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8589009377, 98467
———————
പാലിയേറ്റീവ് കെയർ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം
ബേസിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയർ നഴ്‌സിങ് (ബി.സി.സി.പി.എൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ/ബി.എസ്.സി നഴ്‌സിങ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഒന്നര മാസമാണ് കോഴ്‌സ് ൈദർഘ്യം. താത്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ 11ന് പെരിന്തൽമണ്ണ ജില്ലാ ആശുപ്രതി പാലിയേറ്റീവ് കെയർ ട്രൈനിങ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9400084317, 8589995872.
———
ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം
കേരള സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തനത് വാസ്തുശിൽപ്പ പൈതൃക പരിപോഷക കേന്ദ്രമായ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ വാസ്തുശാസ്ത്രത്തിൽ നാലുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. ഡിസംബർ 23നുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ നേരിട്ടോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ ലഭ്യമാക്കാം. വിശദവിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0468 2319740, 9947739442, 9605046982, 9188089740.
———–
ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് നിയമനം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്‌ഹോക് വ്യവസ്ഥയിൽ ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് എന്നീ തസതികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 30ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0494 2460372.
————-
മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗമാവാം
കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് ഓൺലൈൻ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. 18നും 55നും ഇടയിൽ പ്രായമുള്ള മദ്രസാ അധ്യപകർക്ക് ക്ഷേമനിധിയിൽ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശദായം അടച്ച് അംഗത്വത്തിൽ തുടരുന്ന ആധ്യാപകർക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും, 60 വയസ്സ്
പൂർത്തിയാകുമ്പോൾ അംഗത്വ കാലാവധിക്കനുസരിച്ച് പ്രതിമാസ പെൻഷനും ലഭ്യമാകും. ഓൺലൈൻ അപേക്ഷക്കായി www.kmtboard.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ 0495: 2966577.
————–
ഡോക്ടർ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഡിസംബർ ആറിന് രാവിലെ 10.30ന് അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2851700.
——————
ഗസ്റ്റ് അധ്യാപക നിയമനം
മഞ്ചേരി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനമായ കൊണ്ടോട്ടി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയർ സെക്കൻഡറി ഇംഗ്ലീഷ് ടീച്ചേർസ് യോഗ്യതയുളളവർക്കും, ഹയർ സെക്കണ്ടറി ഇംഗ്ലീഷ് ടീച്ചേർസ് തസ്തികയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഡിസംബർ ആറിന് രാവിലെ 10.30ന് സ്ഥാപനത്തിൽ വെച്ച് അഭിമുഖം നടക്കും. താത്പര്യമുളള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ: 0483-2766185, 9447320560. ഇ-മെയിൽ: thsmji@gmail.com.
————
തൊഴിൽ തർക്ക കേസ് വിചാരണ
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ 4, 5, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർ.ഡി.ഒ കോടതി) ഒന്ന്, ഏഴ് തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 15, 22, 29 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.