മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അഭിമുഖം മാറ്റി

ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിനായി മാർച്ച് 22ന് നടത്താൻ തീരുമാനിച്ചിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവെച്ചു.

————–

എട്ടാം ക്ലാസ് പ്രവേശനം

മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് www.polyadmission.org/tsh എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ മൂന്നിനകം അപേക്ഷിക്കാം. ഫോണ്‍

9656450550, 9747776169, 9447320560, 0483 2766185.

————-

ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, കുടിശ്ശിക പിരിവ് എന്നിവ നടത്തുന്നതിന് ക്ഷേമനിധി സെക്രട്ടറി ഏപ്രിൽ 18ന് രാവിലെ 10.30 മുതൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി ശ്രീ പടിഞ്ഞാറെമഠം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്യും. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പട്ടാമ്പി, തൃശൂർ ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂർ, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധിയിൽ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം നിർബന്ധമായും അടക്കണം. ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനായി ക്ഷേത്ര ജീവനക്കാർക്ക് മെമ്പർഷിപ്പിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപ്പട്ടികയുടെപകർപ്പും സഹിതം സമർപ്പിക്കാവുന്നതാണ്. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപ്പട്ടികയുടെ പകർപ്പ് ഹാജരാക്കണം.

ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരുവർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാർക്ക് അംഗത്വം അനുവദിക്കില്ലെന്ന് ക്ഷേമനിധി സെക്രട്ടറി അറിയിച്ചു.

—————

ദര്‍ഘാസുകള്‍ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ, മെഡിസെപ്പ് പദ്ധതിയില്‍പെടുന്ന രോഗികള്‍ക്കായി മരുന്ന് വിതരണം, ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിങ് വര്‍ക്കുകള്‍, ഓര്‍ത്തോ ഇംപ്ലാന്റേഷന്‍ ഉപകരണങ്ങള്‍, ആര്‍ത്രോസ്‌കോപ്പി സര്‍ജറി ഉപകരണങ്ങള്‍, മെഡിസിന്‍ കവര്‍, അലക്ക് എന്നിവ ഏപ്രില്‍ ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെ ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാർച്ച്‌

25ന് വൈകുന്നേരം നാലിന് മുമ്പ് ലഭിക്കണം. 26ന് ഉച്ചക്ക് രണ്ടിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 0483 2734866.

error: Content is protected !!