
ലേലം ചെയ്യും
വാറണ്ട് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 24 ലെ റീസര്‍വേ 7/17 ല്‍ പെട്ട 2.01 ആര്‍സ് ഭൂമി ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍വച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.
—————
സീറ്റ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി കെമിസ്ട്രി സീനിയര്‍ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി പ്രവേശനം നേടാം. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ഇന്ന്(ജനുവരി 25) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി കോളേജില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0466-2212223
————–
സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മുപ്പത് ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31നകം മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. 2023 ല്‍ നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2734737
—————-
മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നിയമനം
ജില്ലയിലെ വിവിധ ഹെല്‍ത്ത് ബ്ലോക്കുകളില്‍ നിലവിലുള്ള 93 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാറഞ്ചേരി, വളവന്നൂര്‍, വെട്ടം, വേങ്ങര, തൃക്കണാപുരം, കുറ്റിപ്പുറം, കൊണ്ടോട്ടി, മേലാറ്റൂര്‍ തുടങ്ങിയ ഹെല്‍ത്ത് ബ്ലോക്കുകളില്‍ കരാറടിസ്ഥാനത്തിലാണ് നിയമനം. ബി.എസ്.സി നഴ്‌സിങ്ങും നഴ്‌സസ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്ങും നഴ്‌സസ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. 20500 രൂപയാണ് പ്രതിമാസ വേതനം. https://forms.gle/rjBDzeVSsXVT11WQ8 എന്ന ഗൂഗിള്‍ ഫോം വഴി ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04832730313, 8589009377. https://arogyakeralam.gov.in/.
———————–
‘വ്യോമസേനയിൽ അഗ്നിവീർ: അപേക്ഷ ക്ഷണിച്ചു’
വ്യോമസേനയിൽ അഗ്നിവീർ (അഗ്‌നിവീർവായു) സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഓൺലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. https://agnipathvayu.cdac.in എന്ന വെബ് പോർട്ടലിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുംഇടയിൽ ജനിച്ചവരായിരിക്കണം. ശാസ്ത്രവിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത: ശാസ്ത്രവിഷയങ്ങളിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെട്ട പ്ലസ്ടു/ഇന്റർമീഡിയറ്റ്/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ത്രിവത്സര പോളിടെക്നിക് എൻജിനീയറിങ് ഡിപ്ലോമയിൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ ടെക്നോളജി) 50 ശതമാനം മാർക്കോടെ വിജയം. അല്ലെങ്കിൽ നോൺ വൊക്കേഷണൽ വിഷയങ്ങളായ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെട്ട ദ്വിവത്സര വൊക്കേഷണൽ കോഴ്സിൽ 50 ശതമാനം മാർക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ശാസ്ത്ര ഇതര വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്സിൽ 50 ശതമാനം മാർക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഓൺലൈൻ പരീക്ഷ, കായികക്ഷമതാപരീക്ഷ, അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, ആരോഗ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 17 മുതലാണ് ഓണ്‍ലൈന്‍ പരീക്ഷ. വിശദവിവരം https://agnipathvayu.cdac.in എന്ന വെബ് പോർട്ടലിൽ ലഭിക്കും. കൊച്ചിയിലെ എയര്‍മെന്‍ സെലക്‍ഷന്‍ സെന്ററില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഫോണ്‍: 0484 2427010.
————————–
മരം ലേലം
പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ തെയ്യമ്പാടിക്കുത്ത് ഗവ. എല്‍.പി സ്‌കൂളില്‍ അപകട ഭീഷണി കാരണം മുറിച്ചിട്ട മരങ്ങള്‍ ജനുവരി 29 ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ 9497114959.
———————–
അക്കൗണ്ടന്റ് നിയമനം
വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടൻ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത ബി.കോം, ബി.എസ്.സി മാതമാറ്റിക്‌സ്. ഒരു വര്‍ഷത്തെപ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 30ന് രാവിലെ 10.30ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075981071
————————
യുജിസി നെറ്റ് പരിശീലനനത്തിന് അപേക്ഷിക്കാം
അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ യുജിസി നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ പേപ്പര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലീഷ് പേപ്പര്‍ രണ്ട്, കൊമേഴ്‌സ് പേപ്പര്‍ രണ്ട്, ഇലക്ട്രോണിക് പേപ്പര്‍ രണ്ട് മാനേജ്‌മെന്‌റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളിലാണ് പരിശീലനം. നിലവില്‍ പിജി യോഗ്യതയുള്ളവര്‍ക്കും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495069307, 8547005029.
———————-
സീറ്റ് ഒഴിവ്
മഞ്ചേരി എല്‍. ബി. എസ്. സെന്ററിൽ ഈ മാസം ആരംഭിച്ച ഡി.ഇ.ഒ.എ(ഇംഗ്ലീഷ്, മലയാളം) കോഴ്‌സിൻ്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ് സ്റ്റാന്റ് – കച്ചേരിപ്പടി, എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.
———————–
അങ്കണവാടി വര്‍ക്കര്‍ അഭിമുഖം
ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ സെലക്ഷന്‍ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനുള്ള അഭിമുഖം ജനുവരി 29, 30,31 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടുമണി വരെ ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. 2020 ജൂലൈയിലും 2012 ജൂലൈയിലും അപേക്ഷിച്ചവരുടെ അഭിമുഖമാണ് നടത്തുന്നത്. അര്‍ഹരായവര്‍ക്ക് അഭിമുഖ അറിയിപ്പ് നല്‍കിയിട്ടുണ്ട്. 27ന് ശേഷം അറിയിപ്പ് ലഭിക്കാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04832852939, 9188959781
—————————–
സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്(കെ.ഐ.ഇ.ഡി) അഞ്ചുദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ചുമുതല്‍ ഒന്‍പതുവരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി കാംപസില്‍വച്ചാണ് പരിശീലനം. താല്‍പര്യമുള്ളവര്‍http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 9605542061/ 0484 2532890 / 2550322.
———————-
’നിധി ആപ് കെ നികാത്ത്’ 29 ന്
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇ.പി.എഫ്.ഒ)നും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷ(ഇ.എസ്.ഐ.സി)നും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജനുവരി 29ന് രാവിലെ ഒമ്പത് മണിക്ക് നിധി ആപ് കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാംപും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കൊണ്ടോട്ടി പുഷ്പക് ഹോട്ടലില്‍വച്ചാണ് മലപ്പുറം ജില്ലയിലെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പര്യമുള്ളവര്‍ക്ക് https://me-qr.com/ സന്ദര്‍ശിച്ചോ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ പങ്കെടുക്കാം.
————————