മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കാലിക്കറ്റ് വിമാനത്താവള റെസ വികസനം: പബ്ലിക് ഹിയറിങ് മാര്‍ച്ച് 12ന്

കാലിക്കറ്റ് വിമാനത്താവളത്തിലെ റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) വികസനവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായുള്ള പബ്ലിക് ഹിയറിങ് മാര്‍ച്ച് 12ന് രാവിലെ 11.30ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടക്കും.

————–

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ.ഐ.ടി.ഐ.യിൽ പി.എം.കെ.വി.വൈ കോഴ്സായ ഡൊമെസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്ന സൗജന്യ ഷോർട് ടൈം കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ / പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 9048732107, 9846542623 നമ്പറിൽ ബന്ധപ്പെടണം.

————–

സ്‌പോർട്‌സ് അക്കാദമി സെലക്‍ഷൻ

മലപ്പുറം ജില്ലാ സ്‌പോർട്സ് കൗൺസിലിന് കീഴിലെ കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2011, 2012 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്‍ഷനിൽ പങ്കെടുക്കാം. മലപ്പുറം നഗരസഭയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്കായാണ് സെലക്‍ഷന്‍. ഫെബ്രുവരി 24ന് മലപ്പുറം എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ സെലക്‍ഷന്‍ നടത്തും. താല്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോൾ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ 6.30ന് റിപ്പോർട്ട് ചെയ്യണം.

—————

ലേലം ചെയ്യും

സെയിൽസ് ടാക്സ് ഇനത്തിൽ വരുത്തിയ കുടിശ്ശിക തുകയും ചെലവും ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിലെ ചോക്കാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 133ൽ റീസർവേ നമ്പർ 101/13ൽപെട്ട 0.1012 ഹെക്ടർ സ്ഥലം മാർച്ച് 20ന് രാവിലെ 11ന് ചോക്കാട് വില്ലേജ് ഓഫീസിൽവെച്ച് ലേലം ചെയ്യുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

——

നൂതന സംരംഭങ്ങൾക്ക് ബാങ്ക് വായ്പ: പദ്ധതിയിലേക്ക് അപേക്ഷിക്കാം

എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളായ കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നിവയിലേക്ക് നൂതന ആശയങ്ങളുള്ള സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ വർഷം നൂതന സംരംഭങ്ങൾക്ക് കെസ്റു പദ്ധതിപ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 20 ശതമാനം സബ്‌സിഡിയും ലഭിക്കും. 21നും 50നും ഇടയിൽ പ്രായമുള്ള കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. നൂതന ആശയങ്ങളുള്ള യുവ സംരംഭകർക്ക് മൾട്ടി പർപ്പസ് പ്രകാരം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. രണ്ട് ലക്ഷം രൂപ സബ് സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബന്ധപ്പെടുക. ഫോൺ: 0483 2734737.

————————

യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2023-24ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പവും നല്‍കും. ഫെബ്രുവരി 27നകം അപേക്ഷകള്‍ അയക്കണം. നിര്‍ദേശങ്ങള്‍ official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലും കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നല്‍കാം. ഫോണ്‍: 0471-2308630.

error: Content is protected !!