ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം, റാങ്ക് പട്ടിക റദ്ദായി, ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

റാങ്ക് പട്ടിക റദ്ദായി

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) കാറ്റഗറി നമ്പർ (118/16) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2021 ഫെബ്രുവരി പത്തിന് നിലവിൽ വന്ന 62/2021/SSIII നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷത്തെ കാലാവധി 2024 ഫെബ്രുവരി ഒമ്പതിന് പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

————

ലേലം ചെയ്യും

മലപ്പുറം കുടുംബ കോടതിയുടെ വാറന്റ് പ്രകാരം അങ്ങാടിപ്പുറം വില്ലേജ് അങ്ങാടിപ്പുറം ദേശത്ത് സര്‍വേ നമ്പര്‍ 100/8ല്‍ പെട്ട 3.38 ആര്‍സ് ഭൂമി മാര്‍ച്ച് 25ന് രാവിലെ 11ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു

മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയൻ യൂണിറ്റിലെ വിവിധ മരങ്ങൾ/ശാഖകൾ മലബാർ സ്‌പെഷ്യൽ പോലീസ് ആസ്ഥാനത്ത് മാർച്ച് അഞ്ചിന് രാവിലെ 11ന് ലേലം ചെയ്യും. ലേല ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ലേല വസ്തു പരിശോധിക്കാം. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം ലേലദിവസം രാവിലെ 10.30ന് മുമ്പായി അടച്ച് രസീത് വങ്ങേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0483 2734921

————–

ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ശമ്പളം: 57,700-1,82,400. ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും എം.എസ്.സി ഫിസിക്‌സ് രണ്ടാം ക്ലാസ് ബിരുദവും റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ആര്‍.എസ്.ഒ ലെവല്‍ III സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ളവരാകണം. പ്രായപരിധി 18-41. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് നാലിന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2312944 എന്ന നമ്പറില്‍ ബന്ധപ്പെടാം.

————

യോഗ പരിശീലനം

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും യോഗ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ‘യോഗ ഫോർ ആൾ’ പദ്ധതിയുടെ ഭാഗമായി സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു. മലപ്പുറം ജില്ലയിൽ കൊളത്തൂർ, എടപ്പാൾ, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലാണ് യോഗ ക്ലാസ്സുകൾ ആംഭിക്കുന്നത്. താൽപര്യമുള്ളവർ 9846509735 (കൊളത്തൂർ), 9846262965 (എടപ്പാൾ), 9744393044, 9946345234 (പൂക്കോട്ടുംപാടം) എന്ന നമ്പറിൽ ബന്ധപ്പെടണം.

————————

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി: അദാലത്ത് നീട്ടി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ, കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ജില്ലയില്‍ ആരംഭിച്ച അദാലത്ത് മൂന്നു മാസത്തേക്ക് കൂടി നീട്ടി. കുടിശ്ശികയുള്ള വരിസംഖ്യ തുകക്ക് പിഴ പലിശ ഒഴിവാക്കുന്നതിനും കുടിശ്ശികയുള്ള വരിസംഖ്യ തുക അദാലത്ത് കാലയളവില്‍ അഞ്ച് തവണകളായി ഒടുക്കുന്നതിനും അദാലത്തില്‍ അവസരമുണ്ട്. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനം, അംഗത്വം വര്‍ധിപ്പിക്കല്‍, അംശാദായം കുടിശ്ശിക പദ്ധതിയുടെ നിവാരണം, അംഗങ്ങളുടെ വിവരങ്ങളുടെ ഡേറ്റാ ബേസ് അപ്‌ഡേഷന്‍ എന്നിവ വിപുലപ്പെടുത്തുന്നതിനാണ് അദാലത്ത് നടത്തുന്നതെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2730400

——————————

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

സി-ഡിറ്റിന്റെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ ഇലക്ട്രോണിക്സ് എന്നിവയിലെ മൂന്നുവർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 27ന് രാവിലെ പത്തുമുതൽ സി-ഡിറ്റ് റീജിയനൽ സെന്റർ കണ്ണൂർ, ഫിഫ്ത്ത് ഫ്ളോർ, റബ്കോ ഹൗസ്, സൗത്ത് ബസാർ കണ്ണൂർ എന്ന കേന്ദ്രത്തിൽ നടക്കും. വെബ്സൈറ്റ് www.cdit.org, www.careers.cdit.org. ഫോൺ: 0471 2380910, 2380912.

error: Content is protected !!