റാങ്ക് പട്ടിക റദ്ദായി, സൗജന്യ തൊഴിൽമേള ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ടെൻഡർ ക്ഷണിച്ചു

തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഫാർമസിയിലേക്ക് ആവശ്യമായ വിവിധ സൈസിലുള്ള മരുന്ന് കവറുകൾ 2024 മാർച്ച് ഒന്ന് മുതൽ 2025 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ വിതരണം ചെയ്യാൻ തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 22ന് രാവിലെ 11നുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.

——————-

എല്‍.ബി.എസ് സെന്ററില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഓഫീസുമായി നേരില്‍ ബന്ധപ്പെടണം. ഫോണ്‍ 0494 2411135, 9995334453.

—————

റാങ്ക് പട്ടിക റദ്ദായി

മലപ്പുറം ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 137/15) തസ്തികയിലേക്കുള്ള നിയമനത്തിനായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (നമ്പര്‍: 96/2020/SSII) കാലാവധി പൂര്‍ത്തിയായതിനാല്‍ 2023 ഫെബ്രുവരി 21 പൂര്‍വാഹ്നം പ്രാബല്യത്തില്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

————

അപേക്ഷ ക്ഷണിച്ചു

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവല്‍കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വനിതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ദാക്ഷായണി വേലായുധന്റെ പേരിലുള്ള വാര്‍ഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തന മേഖലയില്‍ കാഴ്ചവെച്ചിട്ടുള്ള വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍, രേഖകള്‍, റിപ്പോര്‍ട്ട് എന്നിവ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ലഭിക്കുന്നതിന് ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ ഫെബ്രുവരി 15നകം ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0483-2950084.

——————–

എ.എൻ.എം/ജെ.പി.എച്ച്.എൻ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിലേക്ക് എ.എൻ.എം/ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക്് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ പ്ലസ്ടു, ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ്ടു, എ.എൻ.എം കോഴ്സ് പാസായവരും 50 വയസ്സ് കവിയാത്തവരുമാകണം. ക്ഷേമസ്ഥാനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻ പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ സമൂഹത്തോട് പ്രതിബദ്ധതയും സേവന താത്പര്യവും ഉള്ളവരായിരിക്കണം. അഭിമുഖം ഫെബ്രുവരി 15ന് രാവിലെ പത്തിന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കും. ഫോൺ: 0494 2698822, 9048698822.

———–

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി വിഭാഗത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 29ന് രാവിലെ 10.30ന് ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. കേരള പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

———–

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയില്‍ പുതിയ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായി 2023 ഒക്‌ടോബര്‍ 19ന് പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിന്റെ (ജൂണ്‍ 2020) അടിസ്ഥാനത്തില്‍ അപ്പീല്‍ തീര്‍പ്പാക്കിയ അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട, ചേലോട്, കാളികാവ് പഞ്ചായത്തിലെ ഐലാശ്ശേരി, കരുവാരകുണ്ട് പഞ്ചായത്തിലെ കേരള എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളുടെ റാങ്ക് ലിസ്റ്റ് അക്ഷയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. http://akshaya.kerala.gov.in/districts/10/malappuram എന്ന ലിങ്ക് വഴി ലിസ്റ്റ് പരിശോധിക്കാം.

———-

കടമുറികള്‍ ലേലം ചെയ്യും

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്‌സിലെ എ, ഇ ബ്ലോക്കുകളില്‍ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ (എ- മുകള്‍ നിലയിലെ കിഴക്ക് ഭാഗത്തുള്ള 7 കടമുറികള്‍, ഇ- താഴത്തെ നിലയിലുള്ള പടിഞ്ഞാറു ഭാഗത്തുള്ള കടമുറി) സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ലേല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ലേലം ചെയ്യും. ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് മലപ്പുറം എം.എസ്.പി ക്യാമ്പിന് മുന്‍വശത്തെ ഇന്ദിര പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ലേലം നടക്കും. ഫോണ്‍: 0483 2734701

————-

ഓവര്‍സിയര്‍ നിയമനം

എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ പുതുതായി നിലവില്‍ വരുന്ന ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നും സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ ബി.ഇ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകള്‍ ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രൊജക്ട് ഓഫീസ്, കോട്ടപ്പടി, മലപ്പുറം -676519 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.

———————

സൗജന്യ തൊഴിൽമേള 16ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16ന് രാവിലെ 10.30 മുതൽ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 28ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 2734737.

————-

പബ്ലിക് ഹിയറിങ്

മൊറയൂർ വില്ലേജിൽ ബ്ലോക്ക് 56ൽ റീസർവേ നമ്പർ 157/1-1, 157/1-2, 157/1-3, 162/1-4 എന്ന നമ്പറുകളിൽപ്പെട്ട ഭൂമിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിലേക്കായുള്ള പബ്ലിക് ഹിയറിങ് മലപ്പുറം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഫെബ്രുവരി 28ന് രാവിലെ 11ന് മോങ്ങം ഹോട്ടൽ സുൽത്താൻ പാലസിൽ വെച്ച് നടക്കും.

—————

error: Content is protected !!