കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നും പാറ്റേൺ /സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0483 2734807.

————

പട്ടയം: സമഗ്ര വിവരശേഖരണം 15 വരെ

1977ന് മുമ്പായി കുടിയേറിയ വനഭൂമിയിൽ നാളിതുവരെ പട്ടയം ലഭ്യമാക്കാത്ത കൈവശാവകാശക്കാരുടെ സമഗ്ര വിവരശേഖരണം മലയോര മേഖലയിലെ വില്ലേജ് ഓഫീസുകൾ മുഖേന മാർച്ച് 15 വരെ നടക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു. പ്രസ്തുത മേഖലയിലുള്ളവർ അതത് വില്ലേജ് ഓഫീസുകളിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറത്തിന്റെ പകർപ്പും കൂടുതൽ വിവരങ്ങളും വില്ലേജ് ഓഫീസുകളിൽ ലഭ്യമാണ്.

—————-

പശു വളർത്തലിൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പശു വളർത്തലിൽ പരിശീലനം നൽകുന്നു. മാർച്ച് 11 മുതൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ രണ്ട് ദിവസത്തെ പരിശീലനമാണ് നടക്കുന്നത്. മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

—————–

വനിതാ കമ്മീഷൻ സിറ്റിങ് 18ന്

സംസ്ഥാന വനിതാ കമ്മീഷൻ ജില്ലാതല സിറ്റിങ് മാർച്ച് 18 രാവിലെ പത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.

—————-

മോണ്ടിസോറി, പ്രീ -പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയ്‌നിങ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയ്‌നിങ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയ്‌നിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/പ്ലസ്ടു/എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയ്‌നിങ് ഡിവിഷനിൽ ബന്ധപ്പെടാം. ഫോൺ: 7994449314.

———————–

ടെൻഡർ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, എ.കെ, മെഡിസെപ്പ് പദ്ധതിയിലുൾപ്പെടുന്ന രോഗികൾക്കായി മരുന്ന് വിതരണം, ലാബ് റീ ഏജന്റുകൾ, ലാബ് സർവീസുകൾ, എക്സ് റേ, സ്‌കാനിങ് എന്നിവയും ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിംഗ് വർക്കുകൾ, ഓർത്തോ ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ, ആർത്രോസ്‌കോപ്പി സർജറി ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടർ റീ ഫില്ലിങ്, മെഡിസിൻ കവർ, അലക്ക് എന്നിവ 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെ ചെയ്യുന്നതിന് താൽപര്യമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 19 രാവിലെ 11ന് ടെൻഡറുകൾ തുറക്കും. ഫോൺ: 0483 2734866.

———————–

ക്വട്ടേഷൻ ക്ഷണിച്ചു

കാവനൂർ പി.എച്ച്.സിയുടെ കീഴിലുള്ള എളയൂർ സബ് സെന്റർ പൊളിച്ചുനീക്കുന്നതിന് കരാറുകാരിൽനിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. കവറിന് പുറത്ത് ‘എളയൂർ ബസ് സെന്റർ പൊളിച്ചുനീക്കുന്നതിനുള്ള ക്വട്ടേഷൻ’ എന്ന് രേഖപ്പെടുത്തി മാർച്ച് 16ന് രാവിലെ 11നകം പി.എച്ച്.സി ഓഫീസിൽ ലഭിക്കണം. 18ന് രാവിലെ 11ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കാവനൂർ പി.എച്ച്.സി കാര്യാലയത്തിൽനിന്ന് ലഭിക്കും. ഫോൺ: 0483 2959021.

———————-

വളണ്ടിയർ നിയമനം

ജല്‍ ജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി ഒഴൂർ ഗ്രാമപഞ്ചായത്തിൽ വളണ്ടിയര്‍മാരെ നിയമിക്കുന്നു. 755 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഐ.ടി.ഐ / ഡിപ്ലോമ (സിവിൽ) അല്ലെങ്കില്‍ തത്തുല്യ/ അധിക യോഗ്യതയുള്ളാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കും ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണനയുണ്ട്. താത്പര്യമുള്ളവർ മാർച്ച് 11ന് രാവിലെ 11ന് ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകളുമായി ഹാജരാവണം. ഫോൺ: 0483 2738566, 8281112185.

——————–

യുവജന കമ്മീഷൻ തൊഴിൽ മേള ഒമ്പതിന്

സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ‘കരിയർ എക്സ്പോ-2024’ മാർച്ച് ഒമ്പതിന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ നടക്കും. മേളയിൽ 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോയിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ ലഭിക്കും. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in)നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 0471 2308630, 7907565474.

error: Content is protected !!