മലപ്പുറത്ത് മൂന്ന് പേര്‍ പത്രിക നല്‍കി, ഗതാഗതം നിരോധിച്ചു, തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലോക്‌സഭ തിരഞ്ഞെടുപ്പ്‌; മലപ്പുറത്ത് മൂന്ന് പേര്‍ പത്രിക നല്‍കി

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ശനി മൂന്ന് പേര്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വി. വസീഫ് (സി.പി.ഐ.എം), അബ്ദുള്ള നവാസ് (സി.പി.ഐ.എം), അബ്ദുല്‍ സലാം എം. (ബി.ജെ.പി) എന്നിവരാണ് പത്രിക നല്‍കിയത്.

പൊന്നാനി മണ്ഡലത്തില്‍ ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല.

——————-

അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഏപ്രിൽ മാസം തുടങ്ങുന്ന അവധികാല കമ്പ്യൂട്ടർ കോഴ്‌സുകളായ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി, പൈത്തൺ കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും ഇപ്പോൾ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഡിജിറ്റൽ ലിറ്ററസി കോഴ്‌സിന് ഏഴാം ക്ലാസ് കഴിഞ്ഞവർക്കാണ് അവസരം. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് എൽ.ബി.എസ് സബ് സെന്റർ, ഐ.ജി ബി.ടി ബസ് സ്റ്റാന്റ് കച്ചേരിപ്പടി, എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം

—————-

തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ ഒന്ന്, രണ്ട്, എട്ട്, ഒമ്പത്, 15, 16, 22, 23, 29, 30 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആ.ഡി.ഒ കോർട്ട്) അഞ്ച്, 11 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും 19ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷൂറൻസ് കേസുകളും എപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.

—————-

ഗതാഗതം നിരോധിച്ചു

വളാഞ്ചേരി-അങ്ങാടിപ്പുറം-വണ്ടൂർ-വടപുറം റോഡിൽ ബാവപ്പടി കമ്മുട്ടിക്കുളത്തിന് സമീപം കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ വലിയ വാഹനങ്ങൾക്ക് പൂർണ്ണമായും ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തോടു കൂടിയും നിരോധനം ഉണ്ടായിരിക്കും. വാഹനയാത്രക്കാർ കൊളമംഗലം-കരേക്കാട് റോഡും പൂക്കാട്ടിരി-വലിയകുന്ന് റോഡും മറ്റ് അനുബന്ധ റോഡുകളും വാഹനഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.

error: Content is protected !!