
അധ്യാപക നിയമനം
വേങ്ങര ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു.
മെയ് 20 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ഹിസ്റ്ററി, ഉച്ചയ്ക്ക് രണ്ടിന് ഇക്കണോമിക്സ്, ജ്യോഗ്രഫി, മെയ് 21 ന് രാവിലെ 10 ന് അറബിക്, കോമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിങ്ങനെ കൂടിക്കാഴ്ച നടക്കും. ഫോൺ: 9895408950.
ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ്, സോഷ്യോളജി, അറബിക്, എക്കണോമിക്‌സ്, കോമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ബോട്ടണി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ എച്ച് എസ്.എസ്.ടി/എച്ച്.എസ്.എസ് – ജൂനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മെയ് 21ന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04832730734.
കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ് എസ് ടി സോഷ്യോളജി (സീനിയർ), എക്കണോമിക്‌സ്( സീനിയർ, ഒഴിവ് -രണ്ട്) ഇംഗ്ലീഷ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 21 രാവിലെ 10നും ഹിസ്റ്ററി(സീനിയർ), കോമേഴ്‌സ് (സീനിയർ-ഒഴിവ് ഒന്ന്, ജൂനിയർ-ഒഴിവ് ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ജൂനിയർ-ഒഴിവ് ഒന്ന്), കെമിസ്ട്രി (ജൂനിയർ-ഒഴിവ് ഒന്ന്) എന്നീ തസ്തികകളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റും പകർപ്പുമായി സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04933 256126.
മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. അറബിക് (സീനിയര്‍), ഇംഗ്ലീഷ്, സോഷ്യോളജി (ജൂനിയര്‍) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 20ന് രാവിലെ പത്തിനും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്(ജൂനിയര്‍) തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് രണ്ടിനും നടക്കും. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04832762244.
നഴ്‌സറി അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പിടാവന്നൂര്‍ ഗവ. മോഡല്‍ പ്രീ സ്‌കൂളിലേയ്ക്ക് (നഴ്‌സറി) അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് ) സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 8281284332
സൈക്കോളജിസ്റ്റ് നിയമനം
മങ്കട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ‘ജീവനി മെന്റല്‍ വെല്‍ബിയിങ്’ എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. ഫോണ്‍: 04933202135
തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് കോളെജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ(എം.എ, എം.എസ്.സി)മാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ കൗണ്‍സലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള കൗണ്‍സലിംഗ് ഡിപ്ലോമ എന്നിവ അഭികാമ്യം. മെയ് 22ന് രാവിലെ 10.30ന് കോളജില്‍ അഭിമുഖം നടക്കും. ഫോണ്‍: 9188900204.
ഡോക്ടർ നിയമനം
പൊന്നാനി ഈഴുവത്തിരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലെ എൽ.എസ്.ജി.ഡി. മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും (ടി.സി.എം.സി രജിസ്‌ട്രേഷൻ, എം.ബി.ബി.എസ്, ആദാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സഹിതം മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എല്‍.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0483 2774860.
ജൂനിയർ റെസിഡന്റ്‌സ് നിയമനം
മഞ്ചേരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുള്ള ജൂനിയർ റസിഡന്റ് (എം.ബി.ബി.എസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് പ്രതിമാസം 52,000 രൂപ നിരക്കിൽ നിയമനം നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24 വൈകീട്ട് അഞ്ച്. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ [email protected] എന്ന ഇ-മെയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം അയക്കണം. ഫോൺ: 0483 2764056.
വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ നിയമനം
സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്)യുടെ സ്പെഷ്യല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ ‘എന്റെ കേരളം’ പ്രോജക്ടിലേക്കായി താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര്‍ എന്നിവരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ വിശദ വിവരം www.cdit.org, www.careers.cdit.org എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.careers.cdit.org എന്ന വെബ് സൈറ്റ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി. മെയ് 23.