നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന് കീഴില്‍ നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ വച്ച് നടന്ന ചടങ്ങ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

തിരൂരൂരങ്ങാടി ബ്ലോക് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു അദ്യക്ഷത വഹിച്ചു , ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി മൂസക്കുട്ടി നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി ബാപുട്ടി, ഷമീന വി കെ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് കുട്ടി നടുത്തോടി, ശാഹുല്‍ ഹമീദ്, താലൂക് സപ്ലൈ ഓഫീസര്‍ പ്രമോദ് പി, ഫിറോസ്, അബ്ദു ബാപ്പു, ഷമീര്‍ പൊറ്റാണിക്കല്‍, അബ്ദു റഷീദ് എം പി, അസ്സൈനാര്‍, അലി ഹാജി ടി ടി, റേഷനിംഗ് ഇസ്പെക്ടര്‍ ബിന്ധ്യ, ടി ടി കുഞ്ഞി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു

error: Content is protected !!