കക്കാട് ജി എം യൂ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : കക്കാട് ജി എം യൂ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും പഠനോത്സവവും സംഘടിപ്പിച്ചു. ഏക്തര 2025 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ ഇംഗ്ലീഷ് മാഗസിന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഇ പി ബാവ പ്രകാശനം ചെയ്തു. വീക്ക്‌ലി ന്യുസ് പേപ്പര്‍ കണ്ണാടിയുടെ ആദ്യകോപ്പി നഗരസഭ ചെയര്‍മാന്‍ പുറത്തിറക്കി. കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജനി മുളമുക്കില്‍, ഹബീബ ബഷീര്‍, സൈദ് ചാലില്‍, ശാഹുല്‍ ഹമീദ് കെ ടി, സലീം വടക്കന്‍, അബ്ദുറഹ്മാന്‍ ജിഫ്രി മുന്‍ എച്ച് എം അയൂബ് മാസ്റ്റര്‍ എംടി എന്നിവര്‍ പ്രസംഗിച്ചു. എസ് എം സി ചെയര്‍മാന്‍ കെ മുഈനുല്‍ ഇസ്‌ലാം സ്വാഗതവും ഹെഡ്മാസ്റ്റര്‍ പിഎം അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!