കക്കാട് ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റീവ് സെന്റര്‍ ആംബുലന്‍സ് പുറത്തിറക്കും ; ധനശേഖരണ ക്യാമ്പയിന്‍ ആരംഭിച്ചു

തിരുരങ്ങാടി : കക്കാട് ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റീവ് സെന്റര്‍ ആംബുലന്‍സ് പുറത്തിറക്കും. ഫണ്ട് ശേഖരണ ക്യാമ്പയിന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രോഗികള്‍ക്ക് ആശ്രയമാകുന്ന ആംബുലന്‍സ് പുറത്തിറക്കുവാന്‍ സഹകരിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ജാഫര്‍ കൊയപ്പ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഒ സി ബാവ, ഇക്ബാല്‍ കല്ലുങ്ങല്‍, സയ്യിദ് അബ്ദുറഹ്മാന്‍ ജിഫിരി , പോക്കാട്ട് അബ്ദുറഹ്മാന്‍ കുട്ടി , കെ ടി റിയാസ്, ഒടുങ്ങാട്ട് ഇസ്മായില്‍, മുഹീനുല്‍ ഇസ്‌ലാം , ഇസ്ഹാഖ് കാരാടന്‍, അനീസ് കൂരിയാടാന്‍ ,കെ ടി ഷാഹുല്‍ ഹമീദ് , ജംഷീര്‍ ചപ്പങ്ങത്തില്‍ , ജൈസല്‍ എം കെ , അസറുദ്ധീന്‍ പങ്ങിണികാടന്‍, സലീം വടക്കന്‍, ജാഫര്‍ സി കെ .മൂസക്കുട്ടി കാരാടന്‍ , ഇര്‍ഷാദ് പി കെ, ഷബീര്‍ എം കെ, ഷൗകത്ത് ഇ വി , ബാസിത് സി വി, ഫായിസ് എം കെ , തെങ്ങിലാന്‍ സിദ്ധിഖ് , സുബൈര്‍ ചോലകുണ്ടന്‍ , സലാം തയ്യില്‍’നൗഫല്‍ എം കെ സംസാരിച്ചു

error: Content is protected !!