കരുമ്പില്‍ ചുള്ളിപ്പാറ റോഡ് പൊതുമരാമത്ത് റബ്ബറൈസ് ചെയ്യണം ; തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നിരവധി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന തിരൂരങ്ങാടി നഗരസഭയിലെ കരുമ്പില്‍ ചുള്ളിപ്പാറ റോഡ് സംസ്ഥാന പൊതുമരാമത്ത് കീഴില്‍ റബ്ബറൈസ് ചെയ്യണമെന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

ഇത് സംബന്ധിച്ച് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പ്രമേയം അവതരിപ്പിച്ചു, പി.കെ മെഹ്ബൂബ് അനുവാദകനായിരുന്നു, തിരൂരങ്ങാടി നഗരസഭയിലെ 20.21.19.18 ഡിവിഷനുകളെയും നന്നമ്പ്ര പഞ്ചായത്ത്. തെന്നല പഞ്ചായത്ത് എന്നീവയെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ചുള്ളിപ്പാറയിലേക്ക് എത്തിപ്പെടാന്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന റോഡ് കൂടിയാണ്.

ഇടതടവില്ലാതെ ചെറുതും വലുതുമായ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന കരുമ്പില്‍ ചുള്ളിപ്പാറ റോഡ് രണ്ട് കിലോമീറ്ററോളം ദുരത്തിലുണ്ട്. കപ്രാട്, കൊടക്കല്ല് എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന റോഡ് നഗരസഭ പുനരുദ്ധാരണം നടത്തുന്നുണ്ടെങ്കിലും വേഗത്തിലാണ് തകരുന്നത്. നഗരസഭയിലെയും തെന്നല, നന്നമ്പ്ര പഞ്ചായത്തിലെയും ജനങ്ങള്‍ക്ക് എയര്‍പ്പോര്‍ട്ട്, താലൂക്ക് ആശുപത്രി. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിച്ചേരാന്‍ എളുപ്പമാര്‍ഗമാണ് ഈ റോഡ്.

ഹൈവെയിൽ ഗതാഗത കുരുക്കുണ്ടായാൽ താനൂർ, തിരൂർ ഭാഗത്തേ ക്കുള്ളഎളുപ്പമാർഗം കൂടിയാണിത്,വാഹനങ്ങളുടെ സുഗമമായ യാത്രക്ക്
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് റബ്ബറൈസ് ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, സി പി ഇസ്മായിൽ, സോന രതീഷ്, സി പി സുഹ്റാബി സംസാരിച്ചു,

error: Content is protected !!