പരപ്പനങ്ങാടി : നാടന്‍ കലകളും ചവിട്ട് കളിയും പുതിയ തലമുറക്ക് കൈമാറി യാത്രയായ പുവാച്ചിയില്‍ കാളിക്ക് അനുശോചനം രേഖപ്പെടുത്തി കൊട്ടംന്തലയിലെ കീരനല്ലൂര്‍ നാടന്‍ കലാസംഘം. കൊട്ടംന്തലയിലെ നാടന്‍ കലകളുടെ ആചാര്യയും മഞ്ചേരി എഫ്എമിലെ നാടന്‍ പാട്ടുകാരിയുമായ പുവ്വാച്ചിയില്‍ കാളി ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.
കുറച്ച് ദിവസങ്ങളായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കിടപ്പിലായിരുന്നു. പഴയക്കാലത്ത് പുഞ്ചപാടങ്ങളില്‍ നടീല്‍ പാട്ടും, കൊയ്ത്തു പാട്ടുകളും കൂടെയുള്ളവര്‍ക്ക് പാടി കൊടുത്തിരുന്നത് കാളിയായിരുന്നു. നാടന്‍ ചവിട്ട് കളി മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് നല്‍കി നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായിരുന്നു. അനുശോചന യോഗത്തില്‍ സെക്രട്ടറി എ. സുബ്രഹ്‌മണ്യന്‍ സ്വാഗതവും പ്രസിഡണ്ട്. പി.സി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി വിനോദ്, പി. സി ജാനകി, എ . കോരന്‍, പി. ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.