തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി ഈ മാസം തുടങ്ങും. എല്ലാ ഡിവിഷനുകളിലും കേരസമിതികളായി. മുനിസിപ്പല്‍ തല കേരസമിതിയും രൂപീകരിച്ചു. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. വിപുലമായ പരിപാടികളോടെ ഉദ്ഘാടനം നടക്കും. നാളികേരവികസന അപേക്ഷകള്‍ കൃഷിഭവനില്‍ നിന്നും ലഭിക്കും. ഇത് സംബബന്ധിച്ച യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.
നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ. സോന രതീഷ്. സിപി സുഹ്‌റാബി. കൃഷി ഓഫീസര്‍ പി എസ് ആരുണി. കൃഷി അസിസ്റ്റന്റ് ജാഫര്‍,കൗണ്‍സിലര്‍മാര്‍, കര്‍ഷകര്‍ സംസാരിച്ചു.