എആര്‍ നഗര്‍ പഞ്ചായത്ത് കവാടത്തിന് മമ്പുറം തങ്ങളുടെ പേരിടണം ; കേരള മുസ്‌ലിം ജമാഅത്ത്

തിരൂരങ്ങാടി : അബ്ദുര്‍ റഹ്മാന്‍ നഗര്‍ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന് ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് എ ആര്‍ നഗര്‍ സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (മലപ്പുറം) എന്നിവര്‍ക്ക് നിവേദനം നല്‍കി.

സ്വാതന്ത്യസമര നായകനും കൊളോണിയന്‍ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് മമ്പുറം തങ്ങള്‍ ജാതിമത വ്യത്യാസമില്ലാത എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യനായ മമ്പുറം തങ്ങള്‍ എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നതെന്നും അതിനാല്‍ തന്നെ പഞ്ചായത്ത് ഓഫീസിന് പുതുതായി നിര്‍മിച്ച പ്രധാന കവാടത്തിന്ഖുത്തുബു സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍ മമ്പുറം എന്ന നാമകരണം ചെയ്യണമെന്നും സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് കേരള മുസ്ലിം ജമാഅത്ത് എ ആര്‍ നഗര്‍ സര്‍ക്കിള്‍ ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (മലപ്പുറം) ക്കും നിവേദനം നല്‍കി. വി മുഹമ്മദ് ഫൈസി, നിസാമുദ്ദീന്‍ ഹാജി, കാമ്പ്രന്‍ സൈതലവി ഹാജി, സലാം ഹാജി പുകയൂര്‍, അരീക്കന്‍ സൈതു, കെസി മുസ്തഫ സംബന്ധിച്ചു

error: Content is protected !!