പരപ്പനങ്ങാടി നഗരസഭയില്‍ പുതിയ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഖൈറുന്നീസ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്‍പേഴ്‌സണായി ഖൈറുന്നീസ താഹിറിനെ തെരഞ്ഞെടുത്തു.

നിലവില്‍ ഡിവിഷന്‍ 18 ല്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവിലുണ്ടായിരുന്ന ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് പാര്‍ട്ടി ധാരണപ്രകാരം മുനിസിപ്പല്‍ ചെയര്‍മാനയതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പുതിയ ചെയര്‍പേഴ്‌സണെ തെരെഞ്ഞെടുത്തത്.

ഖൈറുന്നീസ താഹിര്‍ 2010-15 വര്‍ഷത്തില്‍ പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്നു.

error: Content is protected !!