വിദ്യാഭ്യാസ രംഗത്ത് കൊണ്ടോട്ടി മണ്ഡലം സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കും : ടി. വി. ഇബ്രാഹിം എം.എൽ.എ

കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു ടി. വി. ഇബ്രാഹിം എം.എൽ.എ നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി എൽ.എസ്.എസ്., യു.എസ്.എസ്. വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകി.ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ വെച്ചു നടന്ന പരിശീലന പരിപാടി. വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉന്നത പരീക്ഷയിൽ കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും കൂടുതൽ വിജയികളെ സൃഷ്ടിക്കുക വഴി വിദ്യാഭ്യാസ രംഗത്ത് വലിയ അടയാളപെടുത്തലുകൾ നടത്താൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും അനുമോദനവും നൽകുമെന്ന് എം.എൽ.എ അറിയിച്ചു.

അക്ഷരശ്രീ കോർഡിനേറ്റർ ഡോ.വിനയകുമാർ അധ്യക്ഷനായി. മണ്ഡലത്തിലെ വിവിധ സ്കൂളിൽ നിന്ന് പഠിക്കുന്നവരും മറ്റ് പ്രദേശങ്ങളിൽ പഠിക്കുന്ന മണ്ഡലത്തിലെ കുട്ടികളുമായി 1500 ൽ അധികം വിദ്യാർഥികളും ,രക്ഷിതാക്കളും പങ്കെടുത്തു. ക്ലാസ്സിനു സയിലം ഫാക്കൽറ്റി അനീറ്റ, ഡൊണാ എന്നിവർ നേതൃത്വം നൽകി ,പരിപാടി പ്രമുഖ എഡ്–ടെക് കമ്പനിയായ സൈലം ലേണിങ് സഹകരണതോടെയാണ് സംഘടിപ്പിച്ചത്.

മുൻസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ ,പി. എ ജബ്ബാർ ഹാജി, അക്ഷര ശ്രീ കമ്മിറ്റി അംഗങ്ങളായ ഡോ. മുസ്തഫ പാലക്കൽ,കെ.കെ.മുഹമ്മദ് അഷ്‌റഫ്,പി. വി. എ.ലത്തീഫ്,കൃഷ്ണ കുമാർ ,ഡോ. അനീസ്. മുഹമ്മദ് , പി.വി. അസാദ് ,കെ എം ഇസ്മായിൽ,വി. പി.സിദീക്ക്,പി.കെ.എം ഷഹീദ് മാസ്റ്റർ,ലബീത് കുമാർ ,അഹമ്മദ് സഹീർ, നവാസ് ശരീഫ്, മുഹമ്മദ് അഷ്‌റഫ്.റിൻഷാദ്. വി കെ.അന്സില.അൻഷദ്.എം, എ.പി,ജന പ്രതിനിധികൾ, സ്ഥാപന മേധാവികൾ , വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!