കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന്‍ ഉപഭോക്തൃ സംഗമം നടത്തി

തിരൂരങ്ങാടി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഉപഭോക്തൃ വരാഘോഷത്തിന്റെ ഭാഗമായി തലപ്പാറ ഖൈറ മാളില്‍ വച്ച് കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന്‍ ആഭിമുഖ്യത്തില്‍ ഉപഭോക്തൃ സംഗമം നടത്തി. സംഗമം മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു.

തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുനിത ജോസ് അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് എം വിജിത്ത്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോടന്‍, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ സഹറാബാനു എന്നിവർ സംസാരിച്ചു.

ഉപഭോക്തൃ വാരം സംബന്ധിച്ചും വൈദ്യുതി ബോര്‍ഡിന്റെ സേവനങ്ങളെ കുറിച്ചും തിരുരങ്ങാടി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓ.പി വേലായുധനും ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് അസി എഞ്ചിനീയര്‍ പി സി മുഹമ്മദ് ഇക്ബാലും, സുരക്ഷയെ സംബന്ധിച്ച് സബ് എഞ്ചിനീയര്‍ കെ നിഷാദും ക്ലാസ്സെടുത്തു.

വേലായുധൻ
നിലവിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പൊതു വിഷയങ്ങളും , കെഎസ്ഇബി ക്കെതിരെയുള്ള ആരോപണങ്ങളുടെ നിജ സ്ഥിതിയും നിയമപരമായ സാധുതയും, വൈദ്യുതി നെറ്റ്‌വർക്ക് നവീകരണത്തിനായി നടത്തി കൊണ്ടിരിക്കുന്ന വിവിധ പ്രവൃത്തികൾ, OTS, ലോഡ് സ്വയം വെളിപ്പെടുത്തൽ പോലെയുള്ള പരിപാടികൾ
ബോർഡിന്റെ വിവിധ പരാതി / സേവന അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ടു നടപ്പാക്കിയ നൂതന രീതികൾ, ഉപഭോക്തൃ സൗഹൃദവും പൊതു ജനസഹകരണവും വേണ്ടതിൻറെ പ്രാധാന്യം എന്നിവയെ കുറിച്ച് വിശദമായ ക്ലാസ്സ്‌ എടുത്തു.

സംശയനിവാരണ സെഷനിലെ ചോദ്യോത്തരവേളയിൽ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സംശയങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു.

തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന്ന കീഴിലുള്ള ആറ് തദ്ദേശസ്വരണ സ്ഥാപനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരും ‘ജനപ്രതിനിധികളും
ഉൾപ്പെടെ തിരുരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ 12 ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ക്ഷണിക്കപ്പെട്ട ഉപഭോക്താക്കളും പൊതു ജനങ്ങളും, റെസിഡന്ഷ്യൽ അസോസിയേഷൻ , വ്യാപാരി വ്യവസായി പ്രതിനിധികൾ, വയർമാൻ, പ്രതിനിധികൾ എന്നിവരും പങ്കെടുത്തു സംശയങ്ങൾ ഉന്നയിച്ചു.

ശേഷം സബ് എൻജിനീയർ നിഷാദ് കെ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് എടുത്തു. പൊതുജനങ്ങളുടെ വിഷയങ്ങളുമായി ഉന്നയിക്കപ്പെട്ട പരാതികളിൽ ഡിവിഷൻ തലത്തിൽ പരിഹരിക്കാവുന്ന തെല്ലാം ഉടനെ പരിഹരിക്കുമെന്നും
ഉന്നത ഇടപെടലുകൾ വേണ്ടവ മേലോഫിസുകളിലേക്ക് റിപ്പോർട്ട്‌ ചെയ്യമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വെന്നിയൂർ സബ്സ്റ്റേഷൻ നിർമ്മാണം ഡിസംബർ അവസാനത്തോട് കൂടി ഉദ്ഘാടനം ചെയ്യാനാവും എന്ന് പ്രസരണ വിഭാഗം അറിയിച്ചതായി ചോദ്യത്തിന് ഉത്തരമായി അധികൃതർ അറിയിച്ചു.

അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റൈഹാനത്ത് ഒ സ്വാഗതവും പി വി സുപ്രിയ നന്ദിയും പറഞ്ഞു.

error: Content is protected !!