തിരൂരങ്ങാടി : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റി ചെമ്മാട് ട്രഷറിക്ക് മുന്‍പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പെന്‍ഷന്‍ കുടിശിക അനുവദിക്കുക, പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടി ആരംഭിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. പരിപാടി തിരുരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ഷീലാമ്മ ജോണ്‍ ചടങ്ങിന് അദ്ധ്യക്ഷയായി. ട്രഷറി ഓഫീസര്‍ പി.മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോയന്റ് സെക്രട്ടറി കെ. രാമചന്ദ്രന്‍, കമ്മറ്റി അംഗങ്ങളായ പി.അശോക് കുമാര്‍ ടി. പി. ബാലസുബ്രഹ്മണ്യന്‍ സംസാരിച്ചു പരിപാടിക്ക് കെ. ദാസന്‍ സ്വാഗതം പറഞ്ഞു വി. ഭാസ്‌ക്കരന്‍ നന്ദി രേഖപ്പെടുത്തി