Saturday, July 12

സിദ്ധാര്‍ത്ഥന്റെ മരണം : കേസില്‍ പിഎംആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ആര്‍ഷോ ക്യാമ്പസില്‍ എത്താറുണ്ടെന്നും, കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ മുറിയില്‍ വെച്ച് എട്ട് മാസം ക്രൂരമായി മര്‍ദ്ദിച്ചിരുന്നത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അറിയാതിരിക്കുമോയെന്ന സിദ്ദാര്‍ത്ഥന്റെ അച്ഛന്റെ ചോദ്യം പ്രസക്തമാണ്. കേസില്‍ പി.എം ആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്നും, അടിയന്തരമായി ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുള്ള നിയമ നടപടിയിലേക്ക് കടക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.

സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എന്നിവര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വെറ്റിനറി കോളേജില്‍ സ്ഥിരമായി എത്തീയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാര്‍ത്ഥന്റെ അച്ഛന്റെ പ്രതികരണം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. നീതിക്കായി സിദ്ധാര്‍ത്ഥന്റെ കുടുംബം നടത്തുന്ന എല്ലാ സമര പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കുന്നതായും അലോഷ്യസ് സേവ്യര്‍ അറിയിച്ചു

error: Content is protected !!