Tuesday, October 14

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ തിരൂരങ്ങാടിയുടെ അഭിമാനമായ കെടി വിനോദിനെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആദരിച്ചു

തിരൂരങ്ങാടി : എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് തിരൂരങ്ങാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സംഘടിപ്പിച്ച വാരാഘോഷ പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദുബായില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ 4 സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ കോ -ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ കെ.ടി. വിനോദിനെ ആദരിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എല്‍.എ കെ.പി.എ മജീദ്. സ്‌നേഹോപഹാരം നല്‍കി.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ ദുബായിലെ അല്‍ വാസല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒളിവര്‍ ജെ. സ്വാഗതം പറഞ്ഞ ചടങ്ങില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്ററ്റ് ഡയറക്ടര്‍ സുലോചന ഇ. ആര്‍ നന്ദിയും അറിയിച്ചു.

error: Content is protected !!