കുടുംബശ്രീ കേരള ചിക്കൻ ഇനി പടിഞ്ഞാറ്റുമുറിയിലും

മലപ്പുറം : ജില്ലയിലെ രണ്ടാമത്തെ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലറ്റ് കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറിയിൽ പ്രവർത്തനമാരംഭിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സീനത്ത് അധ്യക്ഷത വഹിച്ചു.

മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പദ്ധതി വിശദീകരിച്ചു. ആഭ്യന്തര ഉപഭോഗത്തിനാവശ്യമായതിന്റെ പകുതിയെങ്കിലും കോഴിയിറച്ചി ഉൽപാദിപ്പിക്കുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള കോഴിയിറച്ചി ലഭ്യമാക്കുക, വനിതകൾക്ക് സുസ്ഥിര തൊഴിലും വരുമാനവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ കേരള ചിക്കൻ. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ‘കേരള ചിക്കൻ’ നടപ്പിലാക്കുന്നത്.

സംരംഭക സി.റംലത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി ഹാരിസ്, ജാഫർ വെള്ളക്കാട്ട്, കെ.പി സൈഫുദ്ധീൻ, വി.പി ബുഷ്റാബി, ഷബീബ തോരപ്പ, പി.പി സുഹ്റാബി, പി.മുരളീധരൻ, പി.ഉസ്മാൻ, എം.സുരേഷ്, വി.മൻസൂർ, മുഖീമുദ്ധീൻ, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റമാരായ മുഹ്സിൻ, സിംജ, കേരള ചിക്കൻ മാർക്കറ്റിങ് എക്സിക്യൂട്ടീവ്മാരായ ടി.ടി അഫ്സൽ, ആസിഫ്, നൗഫൽ, വൈശാഖ്, ഫാം സൂപ്പർവൈസർ ഷമീം തുടങ്ങിയവർ പങ്കെടുത്തു. സി.ഡി.എസ് പ്രസിഡന്റ് എം. റസ്ന സ്വാഗതവും പി. മൻഷൂബ നന്ദിയും പറഞ്ഞു.

error: Content is protected !!