അഴുക്കില്‍ നിന്നും അഴകിലേക്ക് ; സ്‌നേഹാരാമം ഒരുക്കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റും നന്നമ്പ്ര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചീത്വ മിഷന്‍ പദ്ധതിയായ സ്‌നേഹാരാമം അഴുക്കില്‍ നിന്നും അഴകിലേക്ക് നന്നമ്പ്ര വില്ലേജ് ഓഫീസിന് സമീപം പൂര്‍ത്തിയാക്കി. പ്രവര്‍ത്തി ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ മജീദ് നിര്‍വഹിച്ചു.

നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ സെയ്തലവി ഊര്‍പ്പായി, ഷമീന വി.കെ, സി.ബാപ്പുട്ടി, കോളേജ് പിടിഎ വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിമരക്കാര്‍, മുസ്തഫ ഊര്‍പ്പായി എന്നിവര്‍ സന്നിഹിതരായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.സിറാജുദ്ദീന്‍, സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ് എം.പി, സൈനബ ജേസ്ലി, നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാതി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!