തിരൂരങ്ങാടി : അടുത്ത രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 19-ാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി പ്രാസ്ഥാനിക സംഗമം നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു.
അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, തേഞ്ഞിപ്പലം, താനൂര്‍, വൈലത്തൂര്‍, വേങ്ങര, കോട്ടക്കല്‍ സോണ്‍, ഡിവിഷന് കേരള മുസ്ലിം ജമാഅത്ത്, എസ് എം എ, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികള്‍ പ്രതിനിധികളായി പങ്കെടുത്തു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ്മാന് ഫൈസി, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, മുഹമ്മദലി സഖാഫി കൊളപ്പുറം, അബ്ദുല്‍ ഹഫീള് അഹ്സനി, അബ്ദുല്‍ ഖാദിര്‍ അഹ്സനി മമ്പീതി, മുഹമ്മദ് ബാഖവി ചേലേമ്പ്ര, ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ പ്രസംഗിച്ചു