കുണ്ടൂര്‍ ഉസ്താദ് 20-ാമത് ഉറൂസ് മുബാറക് ; പ്രഖ്യാപനം കാന്തപുരം നടത്തി

തിരൂരങ്ങാടി : കുണ്ടൂര്‍ ഉസ്താദ് 20-ാമത് ഉറൂസ് മുബാറകിന്റെ പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തി. ഈ വരുന്ന ഓഗസ്റ്റ് 21 മുതല്‍ 24 വരേ കുണ്ടൂര്‍ ഗൗസിയ്യ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ സാദാത്തുക്കളും പ്രസ്ഥാനേ നേതാക്കളും രാഷ്ട്രീയ- സാംസ്‌കാര നേതാക്കളും സംബന്ധിക്കും.

പ്രഖ്യാപന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, അലി ബാഖവി ആറ്റുപുറം, അബൂബക്കര്‍ സഖാഫി പറവൂര്‍, അബൂബക്കര്‍ അഹ്‌സനി തെന്നല ,നാസര്‍ ഹാജി ഓമച്ചപ്പുഴ, സിആര്‍പി കുഞ്ഞി മുഹമ്മദ് ഹാജി, ബാവ ഹാജി കുറുക, കുഞ്ഞി മുഹമ്മദ് ഹാജി പൂക്കിപ്പറമ്പ്, ഫൈസല്‍ കുറിന്തൊടി, ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍, ശിഹബ് ചാപ്പനങ്ങാടി, ഉസ്മാന്‍ ഹാജി പച്ചീരി തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!