
വേങ്ങര : നടന്നു പോകുന്നതിനിടെ റോഡിൽ വീണ് പരുക്കേറ്റയാൾ മരിച്ചു. കുറ്റൂർ നോർത്ത് കടമ്പോട്ട് നീലകണ്ഠന്റെ മകൻ ശങ്കരൻ (56) ആണ് മരിച്ചത്. ഈ മാസം 18 ന് രാത്രി 9.30 ന് നെച്ചിക്കാട്ട് കുണ്ട് എന്ന സ്ഥലത്ത് വെച്ച് ആണ് സംഭവം. ഒരു വീട്ടിൽ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് റോഡിലൂടെ നടന്നു പോകുമ്പോൾ തെന്നി വീഴുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ.ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരിച്ചു.
ഭാര്യ, പരേതയായ സ്മിത