കൊണ്ടോട്ടി : ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ് മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു.
ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സർക്കാർ യു പി സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിന് ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ ശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
പുതിയ കെട്ടിട നിർമാണത്തിന് സൗകര്യം ഒരുക്കുന്നതിനായി ഇരുപത്തി രണ്ട് സെന്റ് സ്ഥലം കൊണ്ടോട്ടി നഗരസഭയുടെ സാമ്പത്തിക സഹായവും സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള സംഭാവന വഴിയും പണം കണ്ടെത്തുകയായിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ മുഹിയുദ്ധീൻ അലി, അബീന പുതിയറക്കൽ, കൗൺസിലർമാരായ ശിഹാബ് കോട്ട, കെ പി സൽമാൻ, കെ സി മൊയ്‌ദീൻ, കെ പി ഫിറോസ്, സി സുഹൈറുദ്ധീൻ, പി ഉഷ, സി സൗമ്യ, കെ കെ ബാവ ഹാജി, പി അലവി ഹാജി, പി ടി എ പ്രസിഡന്റ് അബ്ദുൽ ജലീൽ, എസ് എം സി ചെയർമാൻ വി പി സിദ്ധീഖ്, ബി പി സി ജൈസല, ഹെഡ്മാസ്റ്റർ കെ ഉസ്മാൻ,എം ഹബീബ്, പി എൻ മോതി,കെ പി ഗഫൂർ, പി അമീർ, എ പി അബ്ദുറഹ്മാൻ,കെ പി അസീസ് ബാവ, ടി സൈതലവി, കെ സുരേന്ദ്രൻ, കെ മിനി, കെ പി ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു