
തിരൂരങ്ങാടി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ചെമ്മാട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സി പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍, ഏരിയ സെക്രട്ടറി തയ്യില്‍ അലവി, അഡ്വ: സി ഇബ്രാഹിംകുട്ടി, കെ രാമദാസ്, എം പി ഇസ്മായില്‍, സി പി അബ്ദുല്‍ ലത്തീഫ്, തേനത്ത് സെയ്ത് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.