ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, വിമുക്തി മിഷൻ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ഞായറാഴ്ച കാലത്ത് എക്സൈസ് വകുപ്പ് – വിമുക്തി മിഷന്റെയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെയും ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിന്റെയും പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളൂടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിതാ എക്സൈസ് ഇൻസ്പെക്ടറും തിരൂർ എക്സൈസ് ഇൻസ്പെക്ടറുമായ സജിത
ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ We Can ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ റോഡിൽ കൈയടിച്ചു കൈ വീശിയും നിരന്നപ്പോൾ അത് ഓട്ടക്കാർക്കും അവർക്കും ആവേശമായി.
സമാപന സമ്മേളനം പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലർ ടി. കാർത്തികേയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി മിഷൻ മലപ്പുറം ജില്ലാ മാനേജർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വേലായുധൻ കുന്നത്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ലാ ലൈസൺ ഓഫീസർ ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലറും കോ – ഓപ്പറേറ്റീവ് കോളേജ് അധ്യാപകനുമായ മോഹൻദാസ്, BEMHSS അധ്യാപകൻ റയോൺ മാസ്റ്റർ, പരപ്പനാട് വാക്കേഴ്സ് ക്ലബ് കൺവീനർ കെ.ടി വിനോദ്, ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ലീഡർ റിയാസ്, റെഡ് ക്രോസ്സ് അംഗം ഷറഫുദ്ദീൻ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി . പ്രജോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര നന്ദി പറഞ്ഞു. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തിൽ നിന്ന് തുടങ്ങി മുനിസിപ്പൽ സ്റ്റേഡിയം പുത്തരിക്കൽ പരപ്പനങ്ങാടി ടൗൺ വഴി BEMHSS ൽ സമാപിച്ച കൂട്ടയോട്ടത്തിൽ SPC (BEMHSS), സ്കൗട്ട് ആൻഡ് ഗൈഡ് (SNMHSS), JRC, പരപ്പനാട് വാക്കേഴ്സ് ക്ലബ് അംഗങ്ങൾ, ട്രോമ കെയർ പരപ്പനങ്ങാടി, റെഡ് ക്രോസ്സ് പരപ്പനങ്ങാടി, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂർ എന്നിവിടങ്ങളിലെ എക്സൈസ് സർക്കിൾ റേഞ്ച് ഓഫീസുകളിലെ ജീവനക്കാർ എന്നിങ്ങനെ മുന്നൂറിലികം പേർ പങ്കാളികളായി.