Monday, October 13

കൂൾബാറിന്റെ മറവിൽ മദ്യ വിൽപ്പന; കച്ചവടക്കാരൻ പിടിയിൽ

പരപ്പനങ്ങാടി : കൂൾബാറിൽ അനധികൃത വില്പനക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ.
വിൽപ്പനക്കായി കൂൾ ബാറിൽ മദ്യം സ്റ്റോക്ക് ചെയ്ത , ഊരകം പൂളപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63) യെയാണ് വിൽപ്പനക്കായി മദ്യം ശേഖരിച്ചു വെച്ച കുറ്റത്തിന് തിരുരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി കെ സൂരജ് അറസ്റ്റ് ചെയ്തത്.

നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള പരിശോധന നടത്തിയ എക്സൈസ് സംഘം കടയിൽ നിന്ന് ചാക്കുകൾ ഒളിപ്പിച്ച് നിലയിൽ 39 കുപ്പികളിൽ പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തെയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകൾ ഉണ്ട് .

റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ ദിലീപ്. കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ എന്നിവർ പങ്കെടുത്തു

error: Content is protected !!